മഴ പെയ്യാന്‍ സാധ്യത; തണുപ്പ് ഇനിയും കൂടും: കാലാവസ്ഥ കേന്ദ്രം

ഈയുഗം ന്യൂസ് ബ്യൂറോ     January  07, 2020   Tuesday   08:01:01pm

news
ദോഹ: വ്യാഴം മുതല്‍ ശനി വരെ രാജ്യത്ത് അങ്ങിങ്ങായി ഇടിയോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മേഖലയില്‍ രൂപപ്പെട്ടു വരുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടും.

തണുപ്പ് കൂടുമെന്നും ഈ സീസണില്‍ ആദ്യമായി തെക്ക് ഭാഗങ്ങളില്‍ താപനില പത്തു ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും രാവിലെയും കൂടുതല്‍ തണുപ്പനുഭവപ്പെടും.

ആകാശം കൂടുതല്‍ മേഘാവൃതമാകും. വെള്ളിയാഴ്ച മുതല്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച മുതല്‍ കടലില്‍ പോകുന്നത് ഒഴിവാക്കണം.

കാലാവസ്ഥ വ്യതിയാനം അതിജീവിക്കാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കണം എന്നും കാലാവസ്ഥ കേന്ദ്രം അഭ്യര്‍ഥിച്ചു.


   Cialis Boite https://buyciallisonline.com/# - Buy Cialis Cialis Y Tension Arterial Cialis Levitra 20mg Generique

Sort by