// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  06, 2020   Monday   09:44:14pm

news



whatsapp

ദോഹ: ആംബുലന്‍സ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഡ്രോണ്‍ ഉപയോഗിച്ച് തുടങ്ങിയതായി എച്ച്.എം.സി വൃത്തങ്ങള്‍ അറിയിച്ചു.

അപകടം നടന്ന, അല്ലെങ്കില്‍ ആംബുലന്‍സ് സേവനം ആവശ്യമുള്ള, സ്ഥലങ്ങള്‍ നിരീക്ഷിക്കാനാണ് ഡ്രോണ്‍ ഉപയോഗിക്കുക . ഡ്രോണിന്‍റെ സഹായത്തോടെ ചുറ്റുപാടുകള്‍ പൂര്‍ണ്ണമായും നിരീക്ഷിച്ചതിന് ശേഷം ഏതു തരത്തിലുള്ള ആംബുലന്‍സ്, മെഡിക്കല്‍ സേവനമാണ് ആവശ്യമുള്ളത് എന്ന് എച്ച്.എം.സി ടീം തീരുമാനിക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ മാസം വേള്‍ഡ് അത്ലെട്ടിക്സ് ചാമ്പ്യന്‍ഷിപ് നടന്നപ്പോഴാണ് ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ചതെന്നും അതിനു ശേഷം ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിച്ച് വരികയാണെന്നും അധികൃതര്‍ പറഞ്ഞു.

"ആംബുലന്‍സ് സേവനങ്ങളില്‍ ഒരു നാഴികക്കല്ലാണ് ഡ്രോണ്‍ ഉപയോഗം. ഉന്നത നിലവാരത്തിലുള്ള സേവനങ്ങള്‍ ഖത്തറിലെ ജനതയ്ക്ക് നല്‍കാന്‍ ഞങ്ങള്‍ക്ക് ഇത് വഴി സാധിക്കും," ഹമദ് ആംബുലന്‍സ് വിഭാഗം സപ്പോര്‍ട്ട് സര്‍വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ്‌ രൈമാന്‍ പറഞ്ഞു.

ഡ്രോണ്‍ വഴി നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും - പരിക്കുപറ്റിയവരുടെ എണ്ണം, സംഭവസ്ഥലത്തുള്ള അപകടങ്ങള്‍, അകത്തേക്കും പുറത്തേക്കുമുള്ള വഴി എന്നിവ അതില്‍പെടുന്നു.

അപകട സ്ഥലത്തിനടുത്തുള്ള ആംബുലന്‍സ് സ്റ്റാഫ്‌ ആയിരിക്കും ഡ്രോണ്‍ നിയന്ത്രിക്കുക. ആംബുലന്‍സിന്‍റെ അതേ നിറമാണ് ഡ്രോണുകള്‍ക്കും നല്‍കിയിരിക്കുന്നത്.

Comments


Page 1 of 0