// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  01, 2020   Wednesday   07:59:37pm

news



whatsapp

ദോഹ: ഖത്തറിലെ ആദ്യത്തെ സോളാര്‍ വൈദ്യുതി പ്ലാന്റ് നിര്‍മിക്കാനുള്ള ടെണ്ടര്‍ ഈ മാസം നല്‍കുമെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിടി ആന്‍ഡ്‌ വാട്ടര്‍ കോര്‍പറേഷന്‍ (കഹ്രമാ) അറിയിച്ചു.

രാജ്യത്തെ വൈദ്യുതി ഉത്പാദനത്തില്‍ നാഴികക്കല്ലാകുന്ന പദ്ധതി ഖത്തര്‍ ദേശീയ വിഷന്‍ 2030 ന്‍റെ ഭാഗമായാണ് നിര്‍മിക്കുന്നത്. ജപ്പാന്‍, ഫ്രാന്‍സ്‌, സൌത്ത് കൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഞ്ചു കമ്പനികളാണ് ടെണ്ടരില്‍ പങ്കെടുക്കുന്നത്. 2022 ആദ്യ പാദത്തില്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാകും.

10 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ അല്‍ ഖര്‍സാഹില്‍ നിര്‍മിക്കുന്ന സോളാര്‍ പ്ലാന്റ് 700-800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഖത്തറില്‍ ഈ വര്‍ഷം വൈദ്യുതി ഉത്പാദനം 30 ശതമാനവും വെള്ളത്തിന്‍റെ ഉത്പാദനം 40 ശതമാനവും വര്‍ധിച്ചു. ആയിരക്കണക്കിന് പുതിയ വൈദ്യതി കണക്ഷന്‍ നല്‍കിയതായും കഹ്രമ അറിയിച്ചു.

Comments


Page 1 of 0