// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
December  23, 2019   Monday   02:35:21pm

news



whatsapp

ദോഹ: ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡ്രഗ് കണ്ട്രോള്‍ വിഭാഗത്തിന്‍റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ അളവില്‍ മയക്കുമരുന്ന് ഒളിച്ചുകടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മയക്കുമരുന്ന് ഒളിച്ചുകടത്താന്‍ ഒരു സംഘം ശ്രമം നടത്തുന്നുണ്ടെന്ന് രഹസ്യസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ ഓപ്പെറേഷനില്‍ 100 കിലോ ഹഷിഷ് ആണ് പിടിച്ചെടുത്തത്. ഒരു ഏഷ്യന്‍ രാജ്യത്തില്‍നിന്നുള്ള അഞ്ചു പൗരന്മാരെ അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് സംഘത്തെ പിന്തുടര്‍ന്ന പോലീസ് ഒരു വെയര്‍ഹൌസ്സിലാണ് എത്തിയത്. അവിടെ മാര്‍ബിള്‍ കട്ടകള്‍ക്കിടയില്‍ ചെറിയ പാക്കറ്റുകളില്‍ ഒളിപ്പിച്ചുവെച്ച ഹഷിഷ് പിടിച്ചെടുത്തു. 192 കവറുകളിലായാണ് ഹാഷിഷ് ഒളിപ്പിച്ചുവെച്ചിരുന്നത്.

ചോദ്യം ചെയ്തപ്പോള്‍ പിടിക്കപ്പെട്ട ഏഷ്യന്‍ വംശജര്‍ കുറ്റം സമ്മതിച്ചു. രാജ്യത്ത് വിതരണം ചെയ്യാന്‍വേണ്ടിയാണ് ഹഷിഷ് കൊണ്ടുവെന്നതെന്നും അവര്‍ പറഞ്ഞു.

കൂടുതല്‍ നടപടികള്‍ക്കായി പോലിസ് സംഘത്തെ പബ്ലിക്‌ പ്രോസിക്യൂഷന് കൈമാറി.

Comments


Page 1 of 0