// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
December  22, 2019   Sunday   07:46:36pm

news



whatsapp

ദോഹ: ഖത്തറില്‍ തണുപ്പ് കൂടുന്നു. അബു സംറക്കടുത്തുള്ള തുറയ്നയില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 13 ഡിഗ്രി സെല്‍സിയസ് രേഖപ്പെടുത്തിയതായി കാലാവസ്ഥ കേന്ദ്രം ഇന്ന് അറിയിച്ചു. ദോഹ നഗരത്തില്‍ ഇന്ന് ഉച്ചക്ക് ചൂട് 22 ഡിഗ്രിയായിരുന്നു.

ദോഹയടക്കം പല സ്ഥലങ്ങളിലും രാത്രി താപനില 16 ഡിഗ്രി മുതല്‍ 18 ഡിഗ്രി വരെയായിരുന്നു. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് റുവൈസ്സിലാണ് -- 32 ഡിഗ്രി സെല്‍സിയസ്.

രാത്രി കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്നും ആകാശം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Comments


Page 1 of 0