// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
December  15, 2019   Sunday   07:12:21pm

news



whatsapp

ദോഹ: ലക്സ്, ലൈഫ്ബോയ്‌ സോപ്പുകള്‍ ഇനി ഖത്തറില്‍ ഉത്പാദിപ്പിക്കും. ലോകത്തെ വന്‍കിട കണ്‍സൂമര്‍ ഉത്പന്ന കമ്പനിയായ യൂനിലെവെര്‍ ഇന്റര്‍നാഷണലുമായി സഹകരിച്ച് ഒപ്ടിമൈസ്ഡ്‌ ഇന്‍ഡസ്ട്രിസ് ഫോര്‍ കെമിക്കല്‍സ് ആണ് ഖത്തറില്‍ സോപ്പുകള്‍ ഉത്പാദിപ്പിക്കുക.

ഖത്തറിലെ ആദ്യത്തെ സോപ്പ് നിര്‍മാണ ഫാക്ടറിയായിരിക്കും ഇത്. മൂന്ന് മാസത്തിനുള്ളില്‍ ഉത്പാദനം തുടങ്ങുമെന്നും ഒരു വര്‍ഷം 1,800 ടണ്‍ സോപ്പുകള്‍ ഉത്പാദിപ്പിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

"വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്‍റെ സഹായത്തോടെ ഖത്തറില്‍ ആദ്യത്തെ സോപ്പ് നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉന്നതനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഞങ്ങള്‍ നല്‍കും. മാത്രമല്ല ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും,"ഒപ്ടിമൈസ്ഡ്‌ ഇന്‍ഡസ്ട്രിസ് ചെയര്‍മാന്‍ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ ഫൈസല്‍ അല്‍ താനി പറഞ്ഞു.

യൂനിലെവെര്‍ ഇന്റര്‍നാഷണലിന്റെ ലോകത്ത് ഏറ്റവും പ്രചാരമുള്ള രണ്ട് ബ്രാന്‍ഡുകളാണ് ലക്സും ലൈഫ്ബോയിയും.

Comments


Page 1 of 0