അദാനി ഇലക്ട്രിസിറ്റിയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 450 മില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്തും

ഈയുഗം ന്യൂസ് ബ്യൂറോ     December  11, 2019   Wednesday   07:46:07pm

news
ദോഹ: അദാനിയുടെ മുംബൈ ഇലക്ട്രിസിറ്റി യൂണിറ്റില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 450 മില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്തും. അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ മുംബൈ യൂണിറ്റില്‍ 25.1 ശതമാനം ഓഹരിയാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വാങ്ങുകയെന്ന് അന്താരാഷ്ട്ര ന്യൂസ്‌ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്‌ ചെയ്തു.

ഇതുസംബന്ധിച്ച് രണ്ട് കമ്പനികളും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്‌ പറയുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത വര്ഷം ആദ്യത്തില്‍ ഇടപാട് പൂര്‍ത്തിയാക്കും.

അദാനി ഇലക്ട്രിസിറ്റി മുംബൈ നഗരത്തിലെ 30 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യും.


Sort by