ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ മുതല്‍ എയര്‍ ഷോ

ഈയുഗം ന്യൂസ് ബ്യൂറോ     December  11, 2019   Wednesday   07:23:25pm

news
ദോഹ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ എയര്‍ ഷോ സംഘടിപ്പിക്കുമെന്ന് ഖത്തര്‍ എയര്‍ സ്പോര്‍ട്സ് കമ്മിറ്റി അറിയിച്ചു.

ഖത്തര്‍ പതാക വഹിച്ചുള്ള പാരഗ്ലൈടിംഗ് ഉണ്ടായിരിക്കും. നാളെ വൈകുന്നേരം നാല് മണി മുതല്‍ ആറു മണി വരെ ആസ്പയര്‍ പാര്‍ക്കില്‍ എയര്‍ ഷോ ഉണ്ടായിരിക്കും.

വെള്ളിയാഴ്ച രാവിലെ കോര്‍ണിഷില്‍ റിഹഴ്സല്‍ നടത്തും. ഞായറാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ആറു മണി വരെ ദര്‍ബ് അല്‍ സായില്‍ എയര്‍ ഷോ ഉണ്ടായിരിക്കും. ചൊവ്വാഴ്ച കതാറയിലും വൈകുന്നേരം അതേസമയം ആകാശത്ത് മിന്നുന്ന പ്രകടനം കാഴ്ചവെക്കും.

ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 ന് കോര്‍ണിഷില്‍ ഗംഭീര ആകാശ പ്രകടനം നടക്കും.


Sort by