ഈയുഗം ന്യൂസ് ബ്യൂറോ
December 10, 2019 Tuesday 08:31:06pm
ദോഹ: ഖത്തറിലെ കുറ്റ്യാടി പ്രദേശവാസികളുടെ കൂട്ടായ്മയായ ഖത്തർ കുറ്റ്യാടി മഹല്ല് കമ്മിറ്റി (ക്യു.കെ.എം.സി) അബു നഹല പാർക്കിൽ വെച്ച് 'നാട്ടുത്സവം-2019' സംഘടിപ്പിച്ചു.
വോളിബോൾ, ഫുട്ബോൾ, വടംവലി, റിലേ, ഡോഡ്ജ് ബോൾ തുടങ്ങിയ കായിക മത്സരങ്ങളും കുട്ടികൾക്കുള്ള വിവിധ
വിനോദ മൽസരങ്ങളുമാണ് നാട്ടുൽസവത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
'ടീ ടൈം ഖത്തർ ' മുഖ്യ പ്രായോജകരായ മേളയിൽ ഓവറോൾ ജേതാക്കളായ പാച്ചാൽ സ്റ്റാർസ് ടീമിനുവേണ്ടി ഷറീക്ക് എ സി, നജ്മുദ്ദീൻ ഊരാൾമണ്ണിൽ എന്നിവരും റണ്ണർ അപ്പ് ട്രോഫി മൊതാക്കര വാരിയേർസ് ടീമിനുവേണ്ടി സമീഹ് വി കെ, ഷഫീഖ് കെ എന്നിവരും ഏറ്റുവാങ്ങി.
മേളയുമായി സഹകരിച്ച സ്ഥാപനങ്ങളുടെ പ്രതിനിധികളായ സിറാജ് ചാത്തോത്ത്, നാസർ ചാത്തോത് (സ്‌പെയ്‌സ് ടെക്ക് ), നവാസ് വി.വി (തമാം ട്രേഡിങ്ങ്), റമീസ് കേളോത്ത് (ജെം ഓട്ടോ പെയിന്റ്‌സ് ), നസ്മൽ ചെട്ടീന്റവിട (ആക്സിൽ സിസ്റ്റംസ്), റഷീദ് കെ.എസ് (നിറപറ ഫുഡ്സ്), സി.വി.കുട്ട്യാലി (മെഹ്ഫിൽ ഓഡിറ്റോറിയം), അൻസാർ ബംഗാള (മൾട്ടിമാക്സ്), അൻവർ മലാണ്ടി (എ. എം), ഉബൈസ് (അൽ അറബ് റെസ്റ്റോറന്റ്), നസീർ ചുണ്ടക്ക (ടോക് ടൈം മൊബൈൽസ്- കുറ്റ്യാടി), ഷഫീക് കേളോത്ത് (ദോഹ ഓട്ടോ പെയിന്റ്‌സ്) എന്നിവർ സംബന്ധിച്ചു.
സമ്മാനദാന ചടങ്ങിനൊപ്പം കുട്ടികളുടെ കലാപരിപാടികളോടെയാണ് മേള സമാപിച്ചത്.
ജംഷീദ് ഹമീദ്, ഷെബിക് മുഹമ്മദ്, സഫീർ കണ്ണോത്ത്, നാസർ ചെട്ടീന്റെവിട, ഗഫൂർ മൈലിശ്ശേരി, നൗഫൽ കെ ഇ, ഫാഹിം ഹസൻ, മുൻവർ മാലിഖ് എന്നിവർ നേതൃത്വം നൽകി.
Acquistare Viagra Via Internet nerreuchehor buy generic cialis online cheap shonee precio viagra pfizer