മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

ഈയുഗം ന്യൂസ് ബ്യൂറോ     December  10, 2019   Tuesday   08:01:26pm

news
ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി മുതല്‍ മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സ്ഥലങ്ങളില്‍ ഇടിയോടു കൂടി ശക്തമായി പെയ്ത മഴ റോഡുകളില്‍ വെള്ളക്കെട്ടുകള്‍ സൃഷ്ടിച്ചു.

മഴ നാളെ വരെ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ മഴയുടെ ചിത്രം പങ്കുവെച്ചു. മെസഈദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ആലിപ്പഴവര്‍ഷം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് മെസഈദിലാണ് -- 34.5 മില്ലിമീറ്റര്‍. ദോഹയില്‍ 11.2 മില്ലിമീറ്ററും അല്‍ വക്രയില്‍ 18.9 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.


Sort by