// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
December  10, 2019   Tuesday   07:22:39pm

news



whatsapp

ദോഹ: ഇന്ന് നടക്കുന്ന നാല്പതാമത് ഗള്‍ഫ്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫ അല്‍ താനിയെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സൌദ്‌ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വീകരിച്ചതായി ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

സൗദി വ്യോമസേന വിമാനത്താവളത്തില്‍ വെച്ചാണ് ഖത്തര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. സൗദി രാജാവിന്‍റെ കൂടെ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സൌദ്‌, സഹമന്ത്രിയായ ഡോ: മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബന്‍, ജീ.സി.സി. സെക്രട്ടറി-ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരും ഉണ്ടായിരിന്നു.

ഔദ്യോഗിക സംഘത്തോടൊപ്പമാണ് ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫ അല്‍ താനി റിയാദില്‍ എത്തിയത്. ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

Comments


Page 1 of 0