// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
December  08, 2019   Sunday   12:29:56pm

news



whatsapp

ദോഹ: ബഹ്‌റൈനും സൗദി അറേബ്യയും തമ്മില്‍ ഇന്ന് നടക്കുന്ന ഗള്‍ഫ്‌ കപ്പ്‌ ഫൈനല്‍ മത്സരം കാണാന്‍ ബഹ്‌റൈനില്‍ നിന്നും ഫുട്ബോള്‍ ആരാധകരുമായി 12 വിമാനങ്ങള്‍ ദോഹയിലെത്തും.

കുവൈറ്റ് വഴിയാണ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുക എന്ന് അല്‍ ജസീര ടി.വി. റിപ്പോര്‍ട്ട്‌ചെയ്തു.

സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ബഹ്‌റൈന്‍ ഫുട്ബോള്‍ അസോസിയേഷനാണ് സ്പെഷ്യല്‍ ഫ്ലൈറ്റുകളില്‍ കാണികളെ എത്തിക്കാന്‍ തീരുമാനിച്ചതെന്ന് ബഹ്‌റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ദുഹൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി ഫൈനല്‍ മത്സരം കാണാനെത്തും. വിജയികള്‍ക്ക് അമീര്‍ കപ്പ്‌ സമ്മാനിക്കും.

Comments


Page 1 of 0