ചാലിയാർ ദോഹ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഈയുഗം ന്യൂസ് ബ്യൂറോ     December  05, 2019   Thursday   03:49:39pm

news
ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹയുടെ 2020 -2021 വർഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു. ഖത്തർ ഗ്രാൻഡ് പാലസ് ഹോട്ടലിൽ നടന്ന കൗൺസിൽ യോഗത്തിൽ അബ്ദുൽ ലത്തീഫ് ഫറോക്ക് പ്രസിഡണ്ടും ,സമീൽ അബ്ദുൽ വാഹിദ്- ചാലിയം ജനറൽ സെക്രട്ടറിയും, കേശവ് ദാസ് നിലമ്പുർ ട്രഷററും ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിലെ മറ്റു ഭാരവാഹികൾ: ഹൈദർ ചുങ്കത്തറ, സിദ്ധീഖ് വാഴക്കാട്, ഫിറോസ് അരീക്കോട്, സി.പി ഷാനവാസ് ചെറുവണ്ണൂർ, മുഹമ്മദ് ലൈസ് കുനിയിൽ, ജാബിർ പി എൻ എം ബേപ്പൂർ എന്നിവർ വൈസ് പ്രസിഡണ്ടുമാരും, സി. ടി സിദ്ധിഖ് കൊടിയത്തൂർ, ബഷീർ മണക്കടവ്, രതീഷ് കക്കോവ് , സാബിക് എടവണ്ണ , അഹ്‌മദ്‌ നിയാസ് മൂർക്കനാട്, ഡോക്ടർ. ഷഫീഖ്- മമ്പാട് എന്നിവർ സെക്രട്ടറിമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഭാരവാഹികൾ ഉൾപ്പെടുന്ന സെക്രെട്ടറിയേറ്റിലേക്കു 6 അംഗ (ബഷീർ കുനിയിൽ, നൗഫൽ കട്ടയാട്ട് , അജ്‌മൽ അരീക്കോട്, ഹസീബ് ആക്കോട്, രഘുനാഥ് ഫറോക്ക് ) സബ് കമ്മറ്റി ഭാരവാഹികളെയും നോമിനേറ്റ് ചെയ്തു.

ചീഫ് അഡ്‌വൈസർ ആയി മശ്ഹൂദ് വി.സി -തിരുത്തിയാടിനെയും രക്ഷാധികാരികളായി ഷൗക്കത്തലി ടി എ ജെ (മുഖ്യ രക്ഷാധികാരി), സിദ്ദിഖ് പുറായിൽ , ടി. ടി അബ്ദുൽ റഹ്‌മാൻ , മനാഫ് എടവണ്ണ, ബാബു കുപ്പറയിൽ , ഇ.എ നാസർ, മുഹമ്മത് കോയ- കീഴുപറമ്പ് എന്നിവരെയും തിരഞ്ഞെടുത്തു.

ചാലിയാർ ദോഹ രക്ഷാധികാരി ടി.ടി അബ്ദുറഹിമാൻ, എം .ടി നിലമ്പുർ, ടി. പി അഷ്‌റഫ്- വാഴക്കാട് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് ബഷീർ കുനിയിൽ, അലി അക്ബർ -ഫറോക്ക്, സലാം ചുങ്കത്തറ, ഹസീബ് ആക്കോട്, നൗഫൽ കട്ടയാട്ട് , സുനിൽ മാത്തൂർ- കടലുണ്ടി, ഇ.എ നാസർ- കൊടിയത്തൂർ, ബഷീർ തുവ്വാരിക്കൽ , റഫീഖ് അബൂബക്കർ , മിസ്ഹബ് കുനിയിൽ, ഇല്യാസ് ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു.

2020 ജനുവരി 11ന് പരിസ്ഥിതിസംഗമവും ചാലിയാർ സംരക്ഷണത്തിന് വേണ്ടി പോരാടിയ കെ.ഏ.റഹ്‌മാൻ അനുസ്മരണവും നടത്തുന്നതാണ്. കൂടാതെ ഖത്തർ ദേശീയ കായിക ദിനമായ 2020 ഫെബ്രുവരി 11 ന് ചാലിയാർ സ്പോർട്സ് ഫെസ്റ്റും നടത്തുന്നതാണ്.


Sort by