// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
December  03, 2019   Tuesday   07:38:33pm

news



whatsapp

ദോഹ: അടുത്തയാഴ്ച (ഡിസംബര്‍ 10 ന്) റിയാദില്‍ നടക്കുന്ന നാല്പതാമത് ഗള്‍ഫ്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ക്ഷണം.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സൌദാണ് അമീറിനെ ക്ഷണിച്ചത്.

ഇന്ന് ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജി.സി.സി. സെക്രട്ടറി-ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനിക്ക് സൗദി രാജാവിന്‍റെ ക്ഷണക്കത്ത് കൈമാറി.

ഗള്‍ഫ്‌ മേഖലയുടെ പുരോഗതിക്ക് വേണ്ടി സുപ്രധാന രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളെക്കുറിച്ച് രാഷ്ട്ര തലവന്മാര്‍ ഉച്ചകോടിയില്‍ വെച്ച് ചര്‍ച്ച ചെയ്യുമെന്ന് ജി.സി.സി. സെക്രട്ടറി-ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പ്രസ്താവിച്ചിരുന്നു.

Comments


Page 1 of 0