// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
December  02, 2019   Monday   06:41:16pm

news



whatsapp

ദോഹ: ഖത്തറിന്റെ അഭിമാന നേട്ടമായ 2022 ലോക കപ്പിന്‍റെ ആതിഥേയത്വം ആഘോഷിക്കുന്ന '2022' ബില്‍ഡിംഗ്‌ പ്രധാനമന്ത്രി ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫ അല്‍ താനി ഇന്ന് ആസ്പയര്‍ സോണില്‍ ഉദ്ഘാടനം ചെയ്തു.

2022 ലെ അക്കങ്ങളുടെ ആകൃതിയിലാണ് ബില്‍ഡിംഗ്‌ നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിന്‍റെ നമ്പറിന്റെ ആകൃതിയില്‍ ഡിസൈന്‍ ചെയ്ത ലോകത്തിലെ ആദ്യത്തെ കെട്ടിടമാണിത്.

ലോക കപ്പ് വേദിയായി ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്‍പതാം വാര്‍ഷികത്തിലാണ് ബില്‍ഡിംഗിന്‍റെ ഉദ്ഘാടനം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ രണ്ടിന് 2010 ലാണ് ലോക കപ്പ് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തത്. രാജ്യത്തെ മുഴുവന്‍ ആനന്ദത്തിലാഴ്ത്തിയ ചരിത്രപരമായ ആ ദിവസം കഴിഞ്ഞ് ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ ഖത്തര്‍ ലോക കപ്പിന് അരികെയെത്തി നില്‍ക്കുന്നു.

നിരവധി പ്രമുഖരും കായിക രംഗത്തുനിന്നുള്ളവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കായിക മേഖലയില്‍ ഖത്തര്‍ കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങളെക്കുറിച്ച്‌ ഡോകുമെന്‍ട്രി പ്രദര്‍ശനവും നടന്നു.

Comments


Page 1 of 0