// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
December  01, 2019   Sunday   08:36:30pm

news



whatsapp

ദോഹ: ലുലുവ ബിന്‍ത് റാഷിദ്‌ അല്‍ ഖാതിറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചുകൊണ്ട് അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി ഉത്തരവ് പുറപ്പെടുവിച്ചു.

വിദേശകാര്യ മന്ത്രാലയത്തില്‍ ഇപ്പോള്‍ വഹിക്കുന്ന ഔദ്യോഗിക വക്താവ് സ്ഥാനത്തിന് പുറമെയാണ് അല്‍ ഖാതിറിനെ സഹമന്ത്രിയായി നിയമിച്ചത്.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി നിയമനത്തെ സ്വാഗതം ചെയ്തു.

"ലുലുവ ബിന്‍ത് റാഷിദ്‌ അല്‍ ഖാതിറിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഞങ്ങള്‍ അഭിമാനം കൊള്ളുന്ന ഖത്തറി സ്ത്രീകളില്‍ ഒരാളാണ് അല്‍ ഖാതിര്‍. വിദേശകാര്യ മന്ത്രാലയത്തില്‍ ഔദ്യോഗിക വക്താവ് എന്ന നിലയില്‍ കഴിവ് തെളിയിച്ച ഒരാളാണ് അവര്‍. അമീറിന്‍റെ വിശ്വാസം അവര്‍ പിടിച്ചുപറ്റി. രാജ്യത്തെ സേവിക്കുന്നതില്‍ അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു," ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനിപറഞ്ഞു.

Comments


Page 1 of 0