// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  30, 2019   Saturday   08:20:36pm

news



whatsapp

ദോഹ: സമൂഹ മാധ്യമങ്ങളിലൂടെ സഹായം നല്‍കരുതെന്നും പണപ്പിരിവ് നടത്തരുതെന്നും ഔകാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി.

"സംശയകരമായ രീതിയില്‍ സകാത്ത്, സംഭാവന, പാവപ്പെട്ടവര്‍ക്ക് സഹായം എന്നിവ നല്‍കുന്നതിനെതിരെ മന്ത്രാലയം ക്യാമ്പയ്ന്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വാട്ട്‌സ് ആപ്, ട്വിറ്റെര്‍, എസ്.എം.എസ് എന്നീ മാധ്യമങ്ങളിലൂടെയാണ് ചിലര്‍ പണം പിരിക്കുന്നത്," മന്ത്രാലയം വക്താവ് മുഹമ്മദ്‌ യാഖുബ് അല്‍ അലി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സംശയകരമായ രീതിയില്‍ പണം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിലര്‍ സഹായത്തിനായി പ്രൊജക്റ്റുമായി സമീപിക്കുന്നു. ചിലര്‍ മറ്റുള്ള കുടുംബങ്ങള്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുന്നു. ഇതെല്ലാം ചെയ്യാന്‍ ഖത്തറില്‍ നിയമപരമായ സംവിധാനങ്ങളുണ്ടെന്നും അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും മുഹമ്മദ്‌ യാഖുബ് അല്‍ അലി പറഞ്ഞു.

Comments


Page 1 of 0