// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  27, 2019   Wednesday   08:03:13pm

news



whatsapp

ദോഹ: കമ്പനിയുടെ വികസനത്തിന്‍റെ ഭാഗമായി 2,500 പശുക്കളെ ഇറക്കുമതി ചെയ്യുമെന്നും 50 പുതിയ ഉത്പന്നങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ വിപണിയില്‍ ഇറക്കുമെന്നും ബലദ്ന അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ നിന്നും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പശുക്കള്‍ എത്തുക. ഇപ്പോള്‍ രണ്ടു ഫാമുകളിലായി 18,000 പശുക്കളാണ് കമ്പനിയിലുള്ളത്.

വാര്‍ഷിക ജനറല്‍ അസംബ്ലിയോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് കമ്പനി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി പദ്ധതികളാണ് കമ്പനി തയ്യാറാക്കിയിട്ടുള്ളത്.

രണ്ട് മാസത്തിനുള്ളില്‍ പുറത്തിറക്കുന്ന 50 പുതിയ ഉത്പന്നങ്ങള്‍ക്ക് പുറമേ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 50 പുതിയ ഉത്പന്നങ്ങള്‍ കൂടി പുറത്തിറക്കും. ഇതില്‍ നിരവധി തരം ജൂസുകളും ചീസും ഉള്‍പ്പെടും, ബലദ്ന ബോര്‍ഡ്‌ മെമ്പര്‍ രമിസ് മുഹമ്മദ്‌ റുസ്ലന്‍ അല്‍ ഖയ്യാത് പറഞ്ഞു. മലയ്ഷ്യയില്‍ കമ്പനി ഫാം സ്ഥാപിക്കും. ആഫ്രിക്കയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും പ്രവര്‍ത്തനം തുടങ്ങാന്‍ കമ്പനിക്ക്‌ ഉദ്ദേശമുണ്ട്. മലയ്ഷ്യയില്‍ പ്രതിവര്‍ഷം 55 മില്ല്യന്‍ ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി.

കമ്പനിയുടെ ഓഹരി വില്പന വന്‍വിജയമായിരുന്നെന്നും 58,000 സ്വദേശികള്‍ ഓഹരികള്‍ വാങ്ങിയതായും മുഹമ്മദ്‌ റുസ്ലന്‍ അല്‍ ഖയ്യാത് പറഞ്ഞു.

ഉപരോധത്തിന് ശേഷം ഖത്തര്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായാണ് ബലദ്ന അറിയപ്പെടുന്നത്.

Comments


Page 1 of 0