// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  26, 2019   Tuesday   07:55:02pm

news



whatsapp

ദോഹ: ഖത്തറില്‍ നിര്‍മിക്കുന്ന തുര്‍കിഷ് സൈനിക താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായി തുര്‍ക്കി പ്രസിഡന്റ്‌ തയ്യിപ് ഉര്‍ദുഗാന്‍ പ്രസ്താവിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയ അദ്ദേഹം സൈനിക താവളം സന്ദര്‍ശിച്ച് തുര്‍കിഷ് സൈനികരുമായി സംസാരിച്ചു.

ഖാലിദ്‌ ബിന്‍ വാലിദ് എന്ന മുസ്ലിം കമ്മാന്ടെറുടെ പേരില്‍ സൈനിക താവളം നാമകരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍റെ സൈന്യത്തെ നയിച്ച ധീരനായ കമ്മാന്ടെര്‍ ആയിരിന്നു ഖാലിദ്‌ ബിന്‍ വാലിദ്.

ഏകദേശം 5,000 തുര്‍കിഷ് പട്ടാളക്കാരാണ് സൈനിക താവളത്തിലുള്ളത്. അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് തുര്‍കിഷ് താവളം നിര്‍മിക്കാന്‍ തീരുമാനിച്ചത്. തുര്‍ക്കിയില്‍ നിന്നും 100 ടാങ്കുകള്‍ വാങ്ങാന്‍ ഖത്തര്‍ ഉദേശിക്കുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

"ഖത്തറും തുര്‍ക്കിയും തമ്മിലുള്ള സാഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ഈ സൈനിക താവളം. ചരിത്രത്തില്‍ ഒരിക്കലും ഞങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ സുഹൃത്തുക്കളെ കൈവെടിഞ്ഞിട്ടില്ല," തയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു.

സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉര്‍ദുഗാന്‍ തിങ്കളാഴ്ച മടങ്ങി.

Comments


Page 1 of 0