// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  25, 2019   Monday   12:26:38pm

news



whatsapp

ദോഹ: ഗള്‍ഫ്‌ കപ്പ്‌ ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സൗദി ടീം ഇന്ന് ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ടീം അംഗങ്ങള്‍ക്ക് ഖത്തര്‍ ഔദ്യോഗിക സ്വീകരണം നല്‍കി.

23 അംഗങ്ങളാണ് ദോഹയിലെത്തിയ ടീമിലുള്ളത്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെയാണ് ടൂര്‍ണമെന്റ്.

സൗദി അറേബ്യയും യൂ.എ.ഇ യും ബഹ്‌റൈനും ഗള്‍ഫ്‌ കപ്പില്‍ പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കാനുള്ള ഉപരോധ രാജ്യങ്ങളുടെ തീരുമാനം ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Comments


Page 1 of 0