// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  23, 2019   Saturday   01:41:24pm

news



whatsapp

ദോഹ: അഫ്ഘാനിസ്ഥാനില്‍ ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കാന്‍ ഖത്തര്‍ നല്‍കിയ സഹായത്തിന് പ്രസിഡന്റ് ഡോണല്‍ഡ്‌ ട്രംപ് ഖത്തര്‍ അമീറിനെ ടെലിഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു.

രണ്ട് അമേരിക്കന്‍, ഓസ്ട്രേലിയന്‍ പ്രോഫെസ്സര്‍മാരെയാണ് താലിബാന്‍ തട്ടിക്കൊണ്ടുപോയിരുന്നത്. ഖത്തറിന്റെ സഹായത്തോടെയാണ് അവരുടെ മോചനം സാധ്യമായത്.

"അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നതിന് പുറമേ താലിബാന്‍ ബന്ദികളാക്കിയ പ്രൊഫസര്‍മാരെ മോചിപ്പിക്കുന്നതിലും എല്ലാ വിഭാഗങ്ങളും തമ്മില്‍ ശക്തമായ ബന്ധം നിലനിര്‍ത്തുന്നതിലും ഖത്തര്‍ സുപ്രധാന പങ്കുവഹിച്ചു," ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

"ബന്ദികളുടെ മോചനം ഖത്തര്‍ സ്വാഗതം ചെയ്യുന്നു. താലിബാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത് സഹായിക്കും,"വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

താലിബാന് ഖത്തറില്‍ ഓഫീസുണ്ട്. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ ദോഹയിലാണ് നടക്കുന്നത്.

Comments


Page 1 of 0