// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  21, 2019   Thursday   04:20:07pm

news



whatsapp

ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സ്റ്റുഡൻസ് ഇന്ത്യയും ഗേൾസ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ഇന്ന് വൈകിട്ട് നാല് മുതൽ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലാണ് കോൺഫറൻസ് നടക്കുക്കുന്നത്. ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള രണ്ടായിരത്തോളം വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കും. ലോകത്ത് നടക്കുന്ന പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണങ്ങൾ, മനുഷ്യർ പരസ്പരമുള്ള വിദ്വേഷം, ഇവക്കു പകരം പ്രകൃതിസംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എന്നിവ പ്രമേയമാക്കിയാണ് യൂത്ത് ഫോറം, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ എന്നിവയുടെ സഹകരണത്തോടെ സമ്മേളനം സംഘടിപ്പിക്കുന്നത്.

ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി), ഫ്രണ്ട്സ് ഓഫ് എൻവയോണ്മെന്റ് സെന്റർ, സേവ് ദി ഡ്രീം എന്നിവരാണ് സമ്മേളനത്തിന്റെ സ്ട്രാറ്റജിക് പാർട്നേഴ്സ്. ഫാസ്റ്റ്ട്രാക് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ്, ബ്രില്യന്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, റോട്ടാന റെസ്റ്റോറന്റ്, പൂൾ മാസ്റ്റർ, ഗൾഫ് ക്ലാസിക് ട്രേഡിംഗ്, ഫുഡ് വേൾഡ് റെസ്റ്റോറന്റ്, ലുലു എക്സ്ചേഞ്ച്, അലീവിയ മെഡിക്കൽ സെന്റർ, സ്കെച്ച് അഡ്വെർടൈസിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയിലാണ് കോൺഫറൻസ് നടക്കുന്നത്. മീഡിയ വൺ , മലയാളം റേഡിയോ 98.6 എഫ് . എം , മാധ്യമം , എന്നിവരാണ് മീഡിയ പാർട്ണർമാർ.

പരിപാടിയുടെ ഭാഗമായി പൊതു സമ്മേളനം, വിദ്യാർഥികൾ ഒരുക്കുന്ന എക്സിബിഷൻ എന്നിവ ഉണ്ടായിരിക്കും.