// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  21, 2019   Thursday   01:40:52pm

news



whatsapp

ദോഹ: ദോഹ മെട്രോയുടെ ഗോള്‍ഡ്‌ ലൈനിന്‍റെ ഉദ്ഘാടനത്തോടെ കൂടുതല്‍ സ്റ്റേഷനുകള്‍ ചേര്‍ക്കപ്പെടുമെങ്കിലും ടിക്കറ്റ്‌ നിരക്കില്‍ വ്യത്യാസമുണ്ടായിരിക്കില്ലെന്ന് ദോഹ മെട്രോ അറിയിച്ചു.

ഗോള്‍ഡ്‌ ലൈന്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങി. റാസ് ബൂ അബൂദ്‌ മുതല്‍ അല്‍ അസീസിയ സ്റ്റേഷന്‍ വരെയാണ് ഗോള്‍ഡ്‌ ലൈന്‍.

"ഒരു സ്റ്റേഷനില്‍ നിന്ന് മറ്റേത് സ്റ്റേഷനിലേക്കും ഒരു പ്രാവശ്യം യാത്ര ചെയ്യാന്‍ രണ്ട് റിയാലായിരിക്കും നിരക്ക്," ദോഹ മെട്രോ ട്വീറ്റ് ചെയ്തു. അതായത് റെഡ് ലൈനിലെ അല്‍ വക്രയില്‍ നിന്ന് വില്ലാജിയോ മാളില്‍ പോകാന്‍ ഗോള്‍ഡ്‌ ലൈനിലെ അല്‍ അസീസിയ സ്റ്റേഷനിലേക്ക് യാത്ര ചെയ്യാന്‍ രണ്ട് റിയാല്‍ ടിക്കറ്റ്‌ എടുത്താല്‍ മതി. മുശൈരിബ് സ്റ്റേഷനില്‍ വെച്ച് യാത്രക്കാര്‍ റെഡ് ലൈനില്‍ നിന്ന് ഗോള്‍ഡ്‌ ലൈനിലേക്ക് ട്രെയിന്‍ മാറിക്കയറണം. ഇങ്ങിനെ ചെയ്യുമ്പോള്‍ വീണ്ടും ടിക്കറ്റ്‌ പഞ്ച് ചെയ്യേണ്ടതില്ല.

റീചാര്‍ജ് ചെയ്യുന്ന ട്രാവല്‍ കാര്‍ഡുകള്‍ എല്ലാ ലൈനുകളിലും ഒരേപോലെ ഉപയോഗിക്കാം.

ഗോള്‍ഡ്‌ ലൈനില്‍ മൊത്തം 11 സ്റ്റേഷനുകളുണ്ട്. റാസ് ബൂ അബൂദ്‌, നാഷണല്‍ മ്യൂസിയം, സൂക് വാഖിഫ്, മുശൈരിബ്, ബിന്‍ മഹമൂദ്, അല്‍ സദ്ദ്, സുഡാന്‍, ജവാന്‍, അല്‍ വാബ്, സ്പോര്‍ട്സ് സിറ്റി, അല്‍ അസീസിയ എന്നിവയാണ് സ്റ്റേഷനുകള്‍.

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 06:00 മുതല്‍ രാത്രി പതിനൊന്ന് മണി വരെയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയും. മെട്രോ പ്രവര്‍ത്തിക്കും.

Comments


Page 1 of 0