// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  20, 2019   Wednesday   08:34:55pm

news



whatsapp

ദോഹ: റോഡപകടങ്ങള്‍ കുറയ്ക്കാനും നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കാനും ട്രാഫിക്‌ പോലീസ് രഹസ്യ പട്രോളിംഗ് നടത്തുന്നതായി ട്രാഫിക്‌ ഡിപ്പാര്‍ട്ട്മെന്റ് വെളിപ്പെടുത്തി.

ഇതിനായി പോലീസ് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം സാധാരണ കാറുകളാണ് ട്രാഫിക്‌ പോലീസ് ഉപയോഗിക്കുന്നത്. സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിത വേഗത, വലത്തുവശത്തു നിന്നും ഓവര്‍ടേക്ക് ചെയ്യല്‍ എന്നിവയാണ് രഹസ്യ പട്രോളിംഗിലൂടെ പിടിക്കപ്പെടുന്ന നിയമലംഘനങ്ങള്‍.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1.78 മില്ല്യന്‍ നിയമ ലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 60 ശതമാനവും അമിതവേഗതയുമായി ബന്ധപ്പെട്ടതാണ്.

വലത്തുവശത്തു നിന്നും ഓവര്‍ടേക്ക് ചെയ്യുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല അപകടങ്ങളും നിയമ ലംഘനങ്ങളും കുറക്കാന്‍ നിരവധി നടപടികള്‍ ട്രാഫിക്‌ വിഭാഗം സ്വീകരിച്ചിട്ടുണ്ട്. ബോധവല്‍ക്കരണം, കൂടുതല്‍ മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കല്‍, പിഴ വര്‍ധിപ്പിക്കല്‍ എന്നിവ ചിലതാണ്, ട്രാഫിക് വിഭാഗം വക്താവ് പറഞ്ഞു.

Comments


Page 1 of 0