// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  19, 2019   Tuesday   10:02:12pm

news



whatsapp

കുവൈത്ത്: ദോഹയില്‍ നടക്കുന്ന ഗള്‍ഫ്‌ കപ്പ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ഉപരോധ രാജ്യങ്ങളുടെ തീരുമാനം ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ വിജയത്തിന്‍റെ വ്യക്തമായ സൂചനയാണെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ്‌ അല്‍ ജരള്ള പറഞ്ഞതായി കുവൈത്ത് ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

ഗള്‍ഫ്‌ കപ്പിന് ശേഷം മറ്റു നീക്കങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. "അനുകൂലമായ തീരുമാനത്തിന് വേണ്ടി നമ്മള്‍ ശരിയായ ദിശയിലാണ് ഇപ്പോള്‍ നീങ്ങുന്നത്‌," അദ്ദേഹം പറഞ്ഞു. പ്രശ്നം പെട്ടെന്ന് പരിഹരിക്കാന്‍ എല്ലാ തലത്തിലും ശ്രമങ്ങള്‍ നടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അടുത്ത ഗള്‍ഫ്‌ ഉച്ചകോടിയുടെ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ മന്ത്രിതല യോഗങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യൂ.എ.ഇ പ്രസിഡന്റ്‌ ഷെയ്ഖ്‌ ഖലിഫ ബിന്‍ സയെദ് അല്‍ നഹ്യാന് അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി അനുശോചന സന്ദേശം അയച്ചു. യൂ.എ.ഇ പ്രസിഡണ്ടിന്‍റെ പ്രതിനിധിയായ ഷെയ്ഖ്‌ സുല്‍ത്താന്‍ ബിന്‍ സയെദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തിയാണ് അമീര്‍ അനുശോചന സന്ദേശം അയച്ചതെന്ന് ഖത്തര്‍ ന്യൂസ്‌ ഏജന്‍സി ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു.

Comments


Page 1 of 0