ദോഹ മെട്രോ ഗോള്‍ഡ്‌ ലൈന്‍ വ്യാഴാഴ്ച പ്രവര്‍ത്തനം തുടങ്ങും

ഈയുഗം ന്യൂസ് ബ്യൂറോ     November  19, 2019   Tuesday   09:20:45pm

news
ദോഹ: ദോഹ മെട്രോയുടെ ഗോള്‍ഡ്‌ ലൈന്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. റാസ് ബൂ അബൂദ്‌ മുതല്‍ അല്‍ അസീസിയ സ്റ്റേഷന്‍ വരെയാണ് ഗോള്‍ഡ്‌ ലൈന്‍.

ലൈനില്‍ മൊത്തം 11 സ്റ്റേഷനുകളുണ്ട്. റാസ് ബൂ അബൂദ്‌, നാഷണല്‍ മ്യൂസിയം, സൂക് വാഖിഫ്, മുശൈരിബ്, ബിന്‍ മഹമൂദ്, അല്‍ സദ്ദ്, സുഡാന്‍, ജവാന്‍, അല്‍ വാബ്, സ്പോര്‍ട്സ് സിറ്റി, അല്‍ അസീസിയ എന്നിവയാണ് സ്റ്റേഷനുകള്‍.

പ്രവര്‍ത്തന സമയം റെഡ് ലൈനിന്‍റെ അതേ പ്രവര്‍ത്തന സമയമായിരിക്കും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 06:00 മുതല്‍ രാത്രി പതിനൊന്ന് മണി വരെയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയും.

റെഡ് ലൈനിലെയും ഗോള്‍ഡ്‌ ലൈനിലെയും യാത്രക്കാര്‍ക്ക് മുശൈരിബ് സ്റ്റേഷനില്‍ വെച്ച് ട്രെയിനുകള്‍ മാറിക്കയറാവുന്നതാണ്. പുതിയ റൂട്ടുകളില്‍ യാത്രക്കാരെ കൊണ്ട് വരാന്‍ ദോഹ മെട്രോ ലിങ്ക് ബസ്‌ സെര്‍വിസും ആരംഭിക്കും.


Sort by