// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  17, 2019   Sunday   04:03:36pm

news



whatsapp

ദോഹ: ദേശീയ അഡ്രസ്‌ നിയമം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം നടപ്പിലായാല്‍ ആറു മാസത്തിനുള്ളില്‍ പേരും അഡ്രസ്സും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും നിയമം ഒരുപോലെ ബാധകമായിരിക്കും. ഖത്തറില്‍ നിയമപരമായിതാമസിക്കുന്ന ഓരോ പ്രവാസിയും പേര് രജിസ്റ്റര്‍ ചെയ്യണം.

മേട്രാഷ് രണ്ടിലൂടെയും അല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള സര്‍വീസ് സെന്‍ററിലൂടെയും പേരും അഡ്രസ്സും രജിസ്റ്റര്‍ ചെയ്യാം. ഇതിനായി പ്രത്യേകം ഓഫീസ് തുറക്കും.

രെജിസ്ട്രഷന്‍ പ്രക്രിയ വളരെ ലളിതമാണ്. താമസ സ്ഥലത്തിന്‍റെ അഡ്രസ്‌, ലാന്‍ഡ്‌ ലൈന്‍ ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, നാട്ടിലെ അഡ്രസ്‌ എന്നിവയാണ് നല്‍കേണ്ടത്. രക്ഷിതാക്കള്‍ കുട്ടികളുടെ അഡ്രസ്സും നല്‍കണം. അഡ്രസ്‌ മാറിയാല്‍ പുതിയ അഡ്രസ്‌ ഉടന്‍ തന്നെ ഇതേ പ്രക്രിയയിലൂടെ മന്ത്രാലയത്തെ അറിയിക്കണം. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ നല്‍കേണ്ടി വരും.

രെജിസ്ട്രഷന്‍ തുടങ്ങുന്ന തിയ്യതി പ്രഖ്യാപിച്ചാല്‍ ഖത്തറികളും വിദേശികളും ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിയമമെന്നും ഭരണപരമായ കാര്യങ്ങള്‍ക്ക് ഇത് സഹായകരമാകുമെന്നും മന്ത്രാലയം പറഞ്ഞു.

Comments


Page 1 of 0