// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  12, 2019   Tuesday   02:18:28pm

news



whatsapp

ദോഹ: ലോക കപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്‍റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും ഉടന്‍ പൂര്‍ത്തിയാകുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഒരു ഖത്തറി ആര്‍ക്കിടെക്റ്റ് പൂര്‍ണ്ണമായും ഡിസൈന്‍ ചെയ്ത ഏക ലോക കപ്പ് സ്റ്റേഡിയമാണിതെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു.

ഖത്തറില്‍ പുരുഷന്മാര്‍ ധരിക്കുന്ന തലപ്പാവിന്‍റെ ആകൃതിയുള്ള സ്റ്റേഡിയം ഡിസൈന്‍ ചെയ്തത് പ്രശസ്ത ആര്‍ക്കിടെക്റ്റ് ആയ ഇബ്രാഹിം മുഹമ്മദ്‌ ജൈദയാണ്. അറബ് എഞ്ചിനീയറിംഗ് ബ്യൂറോയുടെ സി.ഇ.ഓ ആയ ജൈദ വാസ്തുശില്‍പകലയെക്കുറിച്ച് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ആധുനിക ശില്‍പകലയും പരമ്പരാഗത ഖത്തറി വാസ്തുശില്പകലയും തമ്മിലുള്ള സമന്വയമാണ് അഭികാമ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റേഡിയത്തിന്‍റെ കോണ്‍ക്രീറ്റ് സ്ട്രക്ച്ചറും മേല്‍ക്കൂരയും പൂര്‍ത്തിയായി. ഇതോടുകൂടി സ്റ്റേഡിയത്തിന്‍റെ ശില്പഭംഗി ആസ്വദിക്കാന്‍ സാധിക്കുമെന്ന് സുപ്രീം കമ്മിറ്റി അഭിപ്രായപ്പെട്ടു.

40,000 കാണികള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ലോക കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് നടക്കുക. മത്സരങ്ങള്‍ക്ക് ശേഷം ഗ്യാലറി 20,000 സീറ്റുകളാക്കി ചുരുക്കും. 20,000 സീറ്റുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്യും. സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗം ബൂട്ടീക്ക് ഹോട്ടലായി മാറ്റും.

Comments


Page 1 of 0