// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  10, 2019   Sunday   07:19:01pm

news



whatsapp

ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും മിതമായും ചില സ്ഥലങ്ങളില്‍ ശക്തിയായും ഇന്ന് രാവിലെ മുതല്‍ മഴ പെയ്തു. ഇടിമിന്നലോടും കാറ്റോടും കൂടി പെയ്ത മഴ ചില സ്ഥലങ്ങളില്‍ റോഡരുകിലെ മരങ്ങള്‍ കടപുഴകി വീഴാന്‍ കാരണമായി. ഏതാനും ദിവസങ്ങളായി കാത്തിരുന്ന മഴ എത്തിയപ്പോള്‍ പ്രവാസികള്‍ക്ക് ഗൃഹാതുരത്വം അനുഭവപ്പെട്ടു.

മഴ പെയ്തതിനു ശേഷം താപനില ഗണ്യമായി കുറഞ്ഞ് രാത്രിയോടെ തണുപ്പ്‌ അനുഭവപ്പെടാന്‍ തുടങ്ങി.പല സ്ഥലങ്ങളിലും ദൂരക്കാഴ്ച വളരെ കുറവായിരുന്നെന്ന് ഡ്രൈവര്‍മാര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അല്‍ മജ്ദ് റോഡില്‍ ഡ്രൈവര്‍മാര്‍ ഹെഡ് ലൈറ്റ് ഉപയോഗിച്ചാണ് ഡ്രൈവ്‌ ചെയ്തത്. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.

ഈ ആഴ്ച അവസാനം വരെ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഏതാനും ദിവസം മുമ്പ് പ്രവചിച്ചിരുന്നു.

അതേസമയം ഡ്രൈവര്‍മാര്‍ ശ്രദ്ധിച്ച് വാഹനം ഓടിക്കണമെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി. ദൂരക്കാഴ്ച കുറവാണെങ്കില്‍ വാഹനങ്ങള്‍ റോഡിന്‍റെ സൈഡില്‍ നിര്‍ത്തിയിടണമെന്നും വൈപ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ട്വിറ്റെറിലൂടെ അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഒരിക്കലും ഉപയോഗിക്കരുത്.

Comments


Page 1 of 0