വെള്ളിയാഴ്ച മുതല്‍ അസ്ഥിര കാലാവസ്ഥ; മഴക്ക് സാധ്യത

ഈയുഗം ന്യൂസ് ബ്യൂറോ     November  05, 2019   Tuesday   08:17:43pm

news
ദോഹ: വെള്ളിയാഴ്ച മുതല്‍ അടുത്തയാഴ്ച അവസാനം വരെ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മേഖലയില്‍ രൂപപ്പെട്ടുവരുന്ന ന്യൂനമര്‍ദ്ദം മൂലമാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുക. രാജ്യത്തിന്‍റെ മിക്കവാറും ഭാഗങ്ങളില്‍ മഴ പെയ്യും. മിതവും ചിലപ്പോള്‍ ശക്തവുമായ ഇടിയോടു കൂടിയ മഴയും പൊടിക്കാറ്റും അടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞു.

പരമാവധി ചൂട് ഈ സമയത്ത് മുപ്പതുകളിലായിരിക്കുമെന്നും ഇത് ഈ സമയത്ത് അനുഭവപ്പെടുന്ന സാധാരണ ചൂടാണെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ശക്തമായ തിരമാലയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയത്ത് കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം അഭ്യര്‍ഥിച്ചു.


   Kamagra Online Canada http://buycialisuss.com - Cialis Viagra En Angleterre cialis cheapest online prices Prix Cialis

Sort by