ഉപരോധം മറികടന്ന് ഖത്തര്‍ വന്‍ പുരോഗതിയുടെ പാതയില്‍: അമീര്‍

ഈയുഗം ന്യൂസ് ബ്യൂറോ     November  05, 2019   Tuesday   04:13:26pm

news
ദോഹ: അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂന്നാം വര്‍ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ഖത്തര്‍ പുരോഗതിയുടെ പാതയില്‍ കുതിക്കുകയാണെന്നും ഉപരോധം സൃഷ്ടിച്ച എല്ലാ വെല്ലുവിളികളും വിജയകരമായി രാജ്യം തരണം ചെയ്തുവെന്നും അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി പ്രസ്താവിച്ചു.

ഉപദേശക സമിതിയുടെ (ശൂറ കൌണ്‍സില്‍) 48 ആമത് സെഷന്‍ ഇന്ന് (ചൊവ്വാഴ്ച) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമീര്‍. ദീര്‍ഘ നേരം നടത്തിയ പ്രസംഗത്തില്‍ ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ രാജ്യം നേടിയ പുരോഗതിയെക്കുറിച്ചും അമീര്‍ വിശദമായി പ്രതിപാദിച്ചു.

"മൂന്നാം വര്‍ഷവും നീതിക്ക് നിരക്കാത്ത ഈ ഉപരോധം തുടരുന്നു - അത് ന്യായീകരിക്കാന്‍ ഉയര്‍ത്തപ്പെട്ട എല്ലാ വാദങ്ങളും പോളിഞ്ഞതിനു ശേഷവും. ദൈവത്തിന്‍റെ സഹായത്താല്‍ ഇത് നേരിടുന്നതില്‍ നമ്മള്‍ വിജയിച്ചത് നമ്മുടെ ശാന്തവും സുനിശ്ചിതവുമായ നിലപാട് മൂലമാണ്. ലോകത്തിന്‍റെ മുമ്പില്‍ സത്യം നമ്മള്‍ വിളിച്ചുപറഞ്ഞപ്പോള്‍ നമ്മളുടെ സ്വാതന്ത്ര്യം നമ്മള്‍ കാത്തുസൂക്ഷിക്കുകയും മേല്‍കോയ്മകളെ നാം ചെറുക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളുമായി സൌഹൃദം ശക്തിപ്പെടുത്തുകയും ചെയ്തു.

ഉപരോധത്തിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ ഖത്തറിന്റെ യശസ്സ് വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്," അമീര്‍ പറഞ്ഞു. ഉപരോധം തുടങ്ങിയതിനു ശേഷം ആദ്യമായി ഈ വര്‍ഷം ബജറ്റ് മിച്ചം രേഖപ്പെടുത്തുമെന്നും അമീര്‍ പറഞ്ഞു. മാത്രമല്ല ഉപരോധത്തിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ രാജ്യത്തിന്‍റെ നാണ്യ ശേഖരം വര്‍ദ്ധിക്കുകയും ഖത്തര്‍ റിയാല്‍ അതിന്‍റെ മൂല്യം നിലനിര്‍ത്തുകയും ചെയ്തു.

ഫാദര്‍ അമീര്‍, അമീറിന്‍റെ പ്രതിനിധി ഷെയ്ഖ്‌ ജാസിം, പ്രധാനമന്ത്രി മുതല്‍ നിരവധി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ശൂറ കൌണ്‍സില്‍ ചടങ്ങില്‍ പങ്കെടുത്തു.

ശൂറ കൌണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയമിച്ചുകൊണ്ട് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചരിത്രപരമായ ഈ ഉത്തരവ് ഖത്തര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് ചുവടുവെക്കുന്നതിന്റെ സുപ്രധാന ഘട്ടത്തെ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍. ഇലക്ഷന്‍ സംബന്ധമായ എല്ലാ കാര്യങ്ങളും സമിതി തീരുമാനിക്കും. രാജ്യത്തെ വിദേശികളുടെ സേവനത്തെയും അമീര്‍ പ്രശംസിച്ചു.


   Levitra 20mg 30 Tablet http://buycialisuss.com - Buy Cialis Antibiotics Double Vision Keflex Buy Cialis Kaufen Cialis 20mg

Sort by