മരുന്ന് കലര്‍ന്ന തേന്‍ വില്പന നടത്തിയ കട അടപ്പിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     November  04, 2019   Monday   08:23:28pm

news
ദോഹ: ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ തേന്‍ വില്പന നടത്തിയ കട പരിശോധനക്ക് ശേഷം ആരോഗ്യ മന്ത്രാലയം അധികൃതര്‍ അടപ്പിച്ചു.

മാര്‍കെറ്റില്‍ ഇതുവരെ പറഞ്ഞുകേട്ടിട്ടില്ലാത്ത ഒരു തരം തേന്‍ വില്‍ക്കുന്ന കടയെക്കുറിച്ച് വിവരം ലഭിച്ച ആരാഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തുകയായിരുന്നു. "കഴിച്ചാല്‍ ഊര്‍ജ്ജം ലഭിക്കുന്ന തേന്‍" എന്നാണ് കടയുടമ പരസ്യപ്പെടുത്തിയിരുന്നത്.

ലാബില്‍ പരിശോധന നടത്തിയപ്പോള്‍ തേനില്‍ വിവിധ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിരവധി മരുന്നുകളുടെ അംശങ്ങളും രാസപദാര്‍ത്ഥങ്ങളും കണ്ടെത്തി. അന്താരാഷ്ട്ര വിപണിയില്‍ വിലക്കപ്പെട്ട മരുന്നുകളുടെ അംശങ്ങളും ഉണ്ടായിരുന്നു.

കടയിലെ മുഴുവന്‍ സ്റ്റോക്കും പിടിച്ചെടുത്ത് നശിപ്പി ച്ചതായും കട സീല്‍ ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കടയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.


Sort by