സെപ്റ്റംബറില്‍ റോഡപകടങ്ങളില്‍ 12 പേര്‍ മരണപ്പെട്ടു

ഈയുഗം ന്യൂസ് ബ്യൂറോ     November  04, 2019   Monday   07:33:39pm

news
ദോഹ: സെപ്റ്റംബര്‍ മാസത്തില്‍ ഖത്തറില്‍ റോഡപകടങ്ങളില്‍ 12 പേര്‍ മരണപ്പെട്ടതായി പ്ലാനിംഗ് ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അറിയിച്ചു.

സെപ്റ്റംബറില്‍ രാജ്യത്ത് മൊത്തം 540 വാഹന അപകടങ്ങള്‍ ഉണ്ടായി. ഇത് ഓഗസ്റ്റ്‌ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനം കൂടുതലാണ്.

അല്‍ മമൂറ ട്രാഫിക്‌ സെക്ഷനിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ - 93. അല്‍ റയ്യാന്‍ ട്രാഫിക്‌ ഓഫീസില്‍ 92 അപകടങ്ങളും നോര്‍ത്തില്‍ 88 അപകടങ്ങളും മദീനത്ത് ഖലീഫയില്‍ 84 അപകടങ്ങളും എയര്‍പോര്‍ട്ടില്‍ 69 ഉം സൗത്തില്‍ 65 ഉം ഇന്ഡസ്ട്രിയല്‍ ഏരിയയില്‍ 31 ഉം ദുഖാന്‍ ട്രാഫിക്‌ പോലീസ്‌ സ്റ്റേഷനില്‍ 18 അപകടങ്ങളും സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്തു.

154,385 ട്രാഫിക് നിയമ ലംഘനങ്ങളാണ് സെപ്റ്റംബറില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റില്‍ ഇത് 125,743 കേസുകള്‍ ആയിരുന്നു.


Sort by