തൃശ്ശൂർ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദസംഗമം 2019 സംഘടിപ്പിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     November  03, 2019   Sunday   08:09:11pm

news
ദോഹ: ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദി കേരളം പിറവി ദിനാഘോഷത്തോടനുബന്ധിച്ചു മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്‌ത പ്രഭാഷകനും ഗ്രന്ഥാകാരനും മോട്ടിവേഷൻ പ്രഭാഷകനുമായ ശ്രീ പി. എം. എ. ഗഫൂർ "സൗഹൃദം തന്നെയാണ് പരിഹാരം" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. അറിവുകളേറെ ഉണ്ടായിട്ടും തിരിച്ചറിവുകൾ നഷ്ടപ്പെട്ട ഈ കാലഘട്ടത്തിൽ സൗഹൃദമാണ് പരിഹാരം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വേദി കലാകാരന്മാർ അവതരിപ്പിച്ച കേരള തനിമയാർന്ന ഗാനങ്ങളോടെ ആരംഭിച്ച പരിപാടിയിൽ വേദി പ്രസിഡന്റ് അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിക്കുകയും ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ്‌ മുസ്തഫ സ്വാഗതഗവും സെക്രട്ടറി അഷറഫ് മാനംകണ്ടത്ത് നന്ദിയും പറഞ്ഞു. ട്രീഷറർ ശ്രീനിവാസൻ ആശംസ അർപ്പിച്ചു.

ചടങ്ങിൽ മുഖ്യ പ്രഭാഷകൻ പി എം എ ഗഫൂറിന് സൗഹൃദ വേദിയുടെ ഉപഹാരം അഡ്വൈസറി ബോർഡ് ചെയർമാൻ ഷറഫ് പി. ഹമീദും, നാട്യകലയിൽ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ഏഷ്യൻ & ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ലക്ഷ്മി കൃഷ്ണക്ക് വേദി അഡ്വൈസറി ബോർഡ് അംഗം വി. എസ്. നാരായണനും വേദിയുടെ ഉപഹാരങ്ങൾ നൽകി നൽകി ആദരിച്ചു.

വേദിയുടെ മുഖ്യ ഭാരവാഹികളും മുൻ പ്രസിഡന്റുമാരുമായ കെ.എം. അനിൽ, വി.കെ. സലിം, പി. മുഹ്സിൻ എന്നിവരും ജനറൽ കോർഡിനേറ്റർ എ. കെ. നസീർ, കുടുംബ സുരക്ഷാ ചെയർമാൻ പി.കെ. ഇസ്മായിൽ, കാരുണ്യം ചെയർമാൻ ഹമീദ് അക്കിക്കാവും വേദിയിൽ സന്നിഹിതരായിരുന്നു.


Sort by