ഖത്തറിലെ ഏറ്റവും നല്ല യൂണിവേര്‍‌സിറ്റി ടെക്സാസ് എ.ആന്‍ഡ്‌.എം

ഈയുഗം ന്യൂസ് ബ്യൂറോ     November  03, 2019   Sunday   07:42:33pm

news
ദോഹ: ഖത്തറിലെ ഏറ്റവും നല്ല യൂണിവേര്‍‌സിറ്റിയായി ടെക്സാസ് എ.ആന്‍ഡ്‌.എം യൂണിവേര്‍‌സിറ്റിയെ തിരഞ്ഞെടുത്തു. യൂ.എസ്. ന്യൂസ്‌ ആന്‍ഡ്‌ വേള്‍ഡ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ ആറാമത്തെ ഗ്ലോബല്‍ യൂണിവേര്‍‌സിറ്റി സര്‍വേയിലാണ് ഈ ബഹുമതി. മാത്രമല്ല ഗള്‍ഫ്‌ മേഖലയിലെ മൂന്നാമത്തെ നല്ല യൂണിവേര്‍‌സിറ്റിയും ടെക്സാസ് എ.ആന്‍ഡ്‌.എം ആണ്.

എഞ്ചിനീയറിംഗ് ബിരുദങ്ങള്‍ക്ക് പുറമേ സയന്‍സ്, കണക്ക്, ആര്‍ട്സ്, ഹുമാനിടീസ് എന്നീ വിഷയങ്ങളിലും ടെക്സാസ് എ.ആന്‍ഡ്‌.എം യൂണിവേര്‍‌സിറ്റി ബിരുദം നല്‍കുന്നുണ്ട്.

പതിമൂന്ന് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് യൂണിവേര്‍‌സിറ്റികളെ സര്‍വ്വേയില്‍ വിലയിരുത്തിയത്. ഗവേഷണ സൗകര്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, കോണ്‍ഫറന്‍സുകള്‍, അന്താരാഷ്ട്ര സഹകരണങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും.

2003 ല്‍ വെറും 29 വിദ്യാര്‍ത്ഥികളെ വെച്ച് പ്രവര്‍ത്തനം ആരംഭിച്ച ഖത്തറിലെ ടെക്സാസ് എ.ആന്‍ഡ്‌.എമ്മില്‍ നിന്ന് 1,000 മത്തെ എഞ്ചിനീയര്‍ കഴിഞ്ഞ മെയ്‌ മാസത്തില്‍ പുറത്തിറങ്ങി.

അമേരിക്കയിലെ ടെക്സാസ് എ.ആന്‍ഡ്‌.എം യൂണിവേര്‍‌സിറ്റിയുടെ ബ്രാഞ്ചാണ് ഖത്തറിലെ യൂണിവേര്‍‌സിറ്റിയും.


Sort by