// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
October  31, 2019   Thursday   02:09:16pm

news



whatsapp

ദോഹ: നവംബര്‍ മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു.

പ്രീമിയം പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല. അതേസമയം സൂപ്പര്‍ പെട്രോള്‍ വില അഞ്ചു ദിര്‍ഹം വര്‍ധിപ്പിച്ചു ലിറ്ററിന് 1.85 റിയാലില്‍ നിന്നും 1.90 റിയാല്‍ ആക്കി.

പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.70 റിയാല്‍ ആയി തുടരും. ഡീസല്‍ വിലയും ഒക്ടോബര്‍ മാസത്തിലെ 1.85 റിയാല്‍ ആയി തുടരും. ഒക്ടോബര്‍ മാസത്തിലും പ്രീമിയം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം സൂപ്പര്‍ പെട്രോള്‍ വില അഞ്ചു ദിര്‍ഹം വര്‍ധിപ്പിച്ചിരുന്നു.

Comments


Page 1 of 0