അടുത്തയാഴ്ച ചൂട് കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം

ഈയുഗം ന്യൂസ് ബ്യൂറോ     October  29, 2019   Tuesday   08:07:50pm

news
ദോഹ: വരും ദിവസങ്ങളില്‍ കാലാവസ്ഥ സുഖകരമായിരിക്കുമെന്നും ചൂട് ഇനിയും കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാച്ച മുതല്‍ അടുത്ത ആഴ്ച പകുതിവരെ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതു കൊണ്ട് ചൂട് കുറയും.

ഈ ദിവസങ്ങളില്‍ പരമാവധി ചൂട് 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ ചൂട് 26 മുതല്‍ 20 ഡിഗ്രി വരെയും ആയിരിക്കും. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളത് കൊണ്ട് കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.


Sort by