ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിച്ചേ മതിയാകൂ: കുവൈത്ത് അമീര്‍

ഈയുഗം ന്യൂസ് ബ്യൂറോ     October  29, 2019   Tuesday   07:13:30pm

news
കുവൈത്ത് സിറ്റി: ഗള്‍ഫ്‌ പ്രതിസന്ധി ഇനിയും തുടരുന്നത് സ്വീകാര്യമല്ലെന്നും ഇത് സഹിക്കാവുന്നതിലപ്പുറമാണെന്നും കുവൈത്ത് അമീര്‍.

കുവൈത്ത് നാഷണല്‍ അസ്സംബ്ലിയുടെ 15 ആമത് സെഷന്‍ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഷെയ്ഖ്‌ സബഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബഹ് ഉപരോധ രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

പ്രതിസന്ധി ഗള്‍ഫ്‌ മേഖലയെ ദുര്‍ബലപ്പെടുത്തിയെന്നും ഇതുവരെ നേടിയ നേട്ടങ്ങള്‍ക്ക്‌ ഭീഷണിയായെന്നും അദ്ദേഹം പറഞ്ഞു. "ഈ മേഖല ഇപ്പോള്‍ അഭൂതപൂര്‍വമായ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. തലമുറകളുടെ സുരക്ഷിതത്ത്വവും ഭാവിയുമാണ് ഇതുവഴി അപകടത്തിലാകുന്നത്," കുവൈത്ത് അമീര്‍ പറഞ്ഞു.

പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നതില്‍ നമ്മുടെ മറ്റു സഹോദര രാജ്യങ്ങള്‍ക്ക് വേദനയും സങ്കടവുമുണ്ട്. ഐക്യവും സാഹോദര്യവും പുന:സ്ഥാപിക്കാതെ മറ്റു വഴികളില്ല. ഭിന്നിപ്പുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കണം. മേഖലയില്‍ മറ്റു സ്ഥലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊള്ളണം, ഷെയ്ഖ്‌ സബഹ് അല്‍ അഹ്മദ് പറഞ്ഞു.

മേഖലയിലെ ഐക്യം തകര്‍ക്കുന്നതിലും ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും നശിപ്പിക്കുന്നതിലും സമൂഹ മാധ്യമങ്ങള്‍ വളരെ അപകടകരമായ പങ്കാണ് വഹിക്കുന്നതെന്നും കുവൈത്ത് അമീര്‍ അഭിപ്രായപ്പെട്ടു.


   yes

   അതെ. പ്രശ്നം ഉടൻ പരിഹരിക്കൽ തന്നെയാണ് ഉത്തമം..

Sort by