ഗാസയില്‍ 75,000 കുടുംബങ്ങള്‍ക്ക് ഖത്തര്‍ സാമ്പത്തിക സഹായം നല്‍കും

ഈയുഗം ന്യൂസ് ബ്യൂറോ     October  27, 2019   Sunday   07:59:22pm

news
ദോഹ: ഫലസ്തീനിലെ ഗാസയില്‍ 75,000 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഖത്തര്‍ സാമ്പത്തിക സഹായം വിതരണം ചെയ്യും. ഇന്ന് (ഞായറാഴ്ച) മുതല്‍ സഹായം വിതരണം ചെയ്ത് തുടങ്ങുമെന്ന് ഖത്തര്‍ അംബാസിഡറും ഗാസ പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് അല്‍ എമാദി അറിയിച്ചു.

പോസ്റ്റ്‌ ഓഫീസുകളിലൂടെയായിരിക്കും പണം വിതരണം ചെയ്യുക. ഒരു കുടുംബത്തിന് 100 ഡോളര്‍ ലഭിക്കും. അഭൂതപൂര്‍വമായ തിരക്ക് ഒഴിവാക്കാന്‍ ഏതാനും ദിവസങ്ങളിലായാണ് പണം നല്‍കുക.

ഇസ്രയേല്‍ ഉപരോധം മൂലം ഗാസയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യം.


Sort by