ഗള്‍ഫ്‌ കപ്പില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും ഒരു മില്ല്യന്‍ ഡോളര്‍ നല്‍കും

ഈയുഗം ന്യൂസ് ബ്യൂറോ     October  26, 2019   Saturday   06:44:40pm

news
ദോഹ: ദോഹയില്‍ നടക്കുന്ന 24 മത് ഗള്‍ഫ്‌ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും ഒരു മില്ല്യന്‍ ഡോളര്‍ നല്‍കുമെന്ന് അറബ് ഗള്‍ഫ്‌ കപ്പ്‌ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. വിജയിക്കുന്ന ടീമിന് രണ്ടു മില്ല്യന്‍ ഡോളര്‍ സമ്മാനവും റണ്ണേഴ്സ് അപ്പിന് ഒരു മില്ല്യന്‍ ഡോളറും ലഭിക്കും.

സൗദിയും യൂ.എ.ഇ യും ബഹ്‌റൈനും ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ഇറാഖ്, യമന്‍ എന്നീ ടീമുകള്‍ തമ്മിലാണ് മത്സരം.

ഖത്തറും യെമെനും തമ്മിലാണ് ആദ്യ മത്സരം. ഖലിഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക. "ടൂര്‍ണമെന്റ്റ് കാണാന്‍ മേഖലയില്‍ നിന്ന് ആയിരക്കണക്കിന് കാണികള്‍ എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്," അറബ് ഗള്‍ഫ്‌ കപ്പ്‌ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജാസിം അല്‍ റുമൈഹി പറഞ്ഞു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സൗദി, യൂ.എ.ഇ ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളെ പല പ്രാവശ്യം ക്ഷണിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും ജാസിം അല്‍ റുമൈഹി പറഞ്ഞു.

നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറു വരെയാണ് മത്സരങ്ങള്‍ നടക്കുക.


   Buy Antabuse Online Discount Cialis Comprar Cialis Autentica where to buy cialis cheap Comprar Cialis 20mg Espana

   Amoxicillin And Seasonique http://cialisjh.com - cialis 5 mg Imodium Cialis Canadian Pharmacy Review

   ماشاء الله

Sort by