// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
October  26, 2019   Saturday   11:03:56am

news



whatsapp

ദോഹ: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്‌ കേന്ദ്രമായി ലുസൈല്‍ മാറുമെന്നും വെസ്റ്റ് ബേയെ മറികടന്നായിരിക്കും ലുസൈല്‍ ഈ സ്ഥാനം കരസ്ഥമാക്കുകയെന്നും ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ കമ്പനി മാര്‍ക്കറ്റ്‌ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ആധുനിക രീതിയില്‍ നിര്‍മിച്ച കെട്ടിടങ്ങളുമാണ് ലുസൈലിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതെന്ന് കുഷ്മാന്‍ ആന്‍ഡ്‌ വെയ്ക്ഫീല്‍ഡ് ഖത്തര്‍ അതിന്‍റെ മാര്‍ക്കറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലുസൈലിലെ സുപ്രധാനമായ മരിന, എനര്‍ജി സിറ്റി എന്നീ സ്ഥലങ്ങളിലെ ഭൂമി പാര്‍പ്പിട ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫ അല്‍ താനി അനുമതി നല്‍കി. ഇതുവരെ ഈ രണ്ട് സ്ഥലങ്ങളിലെയും ഭൂമി ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കാന്‍ മാത്രമായിരുന്നു അനുമതി. ലുസൈലില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം വഴി സാധിക്കുമെന്ന് ഖത്തറി ദിയാര്‍ സീ.ഇ.ഓ എഞ്ചിനീയര്‍ അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ പറഞ്ഞു.

രാജ്യത്ത് ഓഫീസ്‌ സ്പേസിന്‍റെ ലഭ്യത 4.5 മില്ല്യന്‍ സ്ക്വയര്‍ മീറ്റര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ഇതിന്‍റെ 45 ശതമാനവും വെസ്റ്റ് ബേ, ലുസൈല്‍ എന്നീ സ്ഥലങ്ങളിലാണ്. ഇതിന്‍റെ ഫലമായി വാടക ഗണ്യമായി കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.

ലോക അത്ലെറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്, ബീച് ഗെയിംസ് തുടങ്ങിയ നിരവധി സ്പോര്‍ട്ട്സ് മത്സരങ്ങള്‍ നടന്നത് മൂലം ഹോട്ടല്‍ താമസക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. ഇപ്പോള്‍ 130 ഹോട്ടലുകളിലും അപ്പാര്‍ട്ട്മെന്ടുകളിലുമായി 27,000 റൂമുകളാണ് രാജ്യത്തുള്ളത്.