// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
October  23, 2019   Wednesday   09:42:59pm

news



whatsapp

ദോഹ: ദോഹയില്‍ അടുത്ത മാസം നടക്കുന്ന 24 മത് ഗള്‍ഫ്‌ കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഉപരോധ രാജ്യങ്ങളായ സൗദിയും യൂ.എ.ഇ യും ബഹ്‌റൈനും ബഹിഷ്കരിക്കുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയാണ് ഗള്‍ഫ്‌ കപ്പ്‌ മത്സരങ്ങള്‍ നടക്കുക.

ഇപ്രാവശ്യം ദോഹയാണ് ഗള്‍ഫ്‌ കപ്പിന് വേദിയാകുക.

"അറേബ്യന്‍ ഗള്‍ഫ്‌ കപ്പ്‌ ഫുട്ബോള്‍ അസോസിയേഷന്‍ ഉപരോധ രാജ്യങ്ങളിലെ ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് ഔദ്യോഗിക ലെറ്റര്‍ അയച്ചു. അവര്‍ മറുപടി നല്‍കാനുള്ള അവസാന തിയ്യതി ഇന്നായിരുന്നു. പക്ഷെ ആരും മറുപടി നല്‍കിയില്ല. അതുകൊണ്ട് ഇനി അഞ്ചു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക," ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ മാധ്യമ വിഭാഗം തലവന്‍ അലി അല്‍ സലാത്ത് അല്‍ ജസീറയോട് പറഞ്ഞു.

ഖത്തര്‍, ഒമാന്‍, കുവൈത്ത്, ഇറാഖ്, യമന്‍ എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. മത്സരങ്ങള്‍ക്കുള്ള നറുക്കെടുപ്പ് ഇന്ന് ദോഹയില്‍ നടന്നു.

രണ്ടു വര്‍ഷം മുമ്പ് നടന്ന ഗള്‍ഫ്‌ കപ്പ്‌ ദോഹയില്‍ നടക്കാനിരുന്നതായിരുന്നു. പക്ഷേ ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം ടൂര്‍ണമെന്റ് കുവൈത്തിലേക്ക് മാറ്റി.

Comments


Page 1 of 0