ക്യൂ-പോസ്റ്റ്‌: നാട്ടിലേക്ക് ഗിഫ്റ്റ് പാര്‍സല്‍ അയക്കുന്നതിന് വന്‍ ഇളവ്

ഈയുഗം ന്യൂസ് ബ്യൂറോ     October  15, 2019   Tuesday   09:07:36pm

news
ദോഹ: ഖത്തര്‍ പോസ്റ്റ്‌ ഇന്ത്യയിലേക്ക്‌ കുറഞ്ഞ നിരക്കില്‍ ഗിഫ്റ്റ് ഡെലിവറി സര്‍വീസ് നടത്തും. 66 ശതമാനം വരെയാണ് നിരക്കില്‍ ഇളവ് നല്‍കുക. നവംബര്‍ 30 വരെ ഈ പ്രൊമോഷന്‍ തുടരും.

വളരെ കുറഞ്ഞ നിരക്കില്‍ നാട്ടില്‍ വേണ്ടപ്പെട്ടവര്‍ക്ക് ഗിഫ്റ്റുകള്‍ അയക്കാന്‍ ഇത് സഹായിക്കുമെന്ന് ഖത്തര്‍ പോസ്റ്റ്‌ അറിയിച്ചു.

ഇരുപത് കിലോ വരെ തൂക്കമുള്ള പാര്‍സലുകള്‍ അഞ്ചു ദിവസത്തിനുള്ളില്‍ നാട്ടില്‍ എത്തിക്കും. നിരക്കുകള്‍ ഖത്തര്‍ പോസ്റ്റ്‌ വെബ്സൈറ്റില്‍ ലഭ്യമാണ്.


   qatar Post

Sort by