9,000 പുതിയ പാര്‍പ്പിട യൂണിറ്റുകള്‍ ഈ വര്‍ഷം തയ്യാറാകും

ഈയുഗം ന്യൂസ് ബ്യൂറോ     October  14, 2019   Monday   07:13:48pm

newswhatsapp

ദോഹ: ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 9,000 പുതിയ പാര്‍പ്പിട യൂണിറ്റുകള്‍ തയ്യാറാകുമെന്ന് ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ കമ്പനി പറഞ്ഞു. ഇവയില്‍ 35 ശതമാനം ലുസൈലിലും 35 ശതമാനം പേള്‍ ഖത്തറിലും ബാക്കി ദോഹയുടെ വിവിധ ഭാഗങ്ങളിലുമായിരിക്കും.

ഫരീജ് ബിന്‍ മഹ്മൂദ്, നുഐജ, മുശൈരിബ്, ഒനൈസ, അല്‍ ദഫന, അല്‍ സദ്ദ്, ഐന്‍ ഖാലിദ്‌, അല്‍ ഖോര്‍, അബൂ ഹമൂര്‍ എന്നിവിടങ്ങളിലാണ് പുതിയ പാര്‍പ്പിട യൂണിറ്റുകള്‍ വരുന്നത്.

വാല്യൂസ്ട്രാറ്റ് കമ്പനിയാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്.

ഈ വര്ഷം രണ്ടാം പാദത്തില്‍ 1,700 പുതിയ യൂണിറ്റുകള്‍ തയ്യാറായി. അതേസമയം ആവശ്യക്കാര്‍ വര്‍ധിച്ചതായും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ്‌ കരാറുകള്‍ ഈ കാലയളവില്‍ നടന്നതായും വാല്യൂസ്ട്രാറ്റ് അറിയിച്ചു.


Sort by