ഇനി താല്‍ക്കാലിക വര്‍ക്ക്‌ വിസയും; മൂന്ന് സുപ്രധാന തീരുമാനങ്ങളുമായി മന്ത്രാലയം

ഈയുഗം ന്യൂസ് ബ്യൂറോ     October  09, 2019   Wednesday   01:13:18pm

news
ദോഹ: സ്പോണ്‍സര്‍ഷിപ്പ് മാറ്റാതെ തന്നെ ഖത്തറില്‍ താമസക്കാരായ പ്രവാസികളുടെ മക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാമെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി അവരുടെ രക്ഷിതാക്കളുടെ വിസയില്‍ നിന്നുകൊണ്ട് തന്നെ രാജ്യത്ത് ജോലി ചെയ്യാവുന്നതാണ്.

സിവില്‍ ഡിഫന്‍സ് ഓഫീസര്‍സ് ക്ലബ്ബില്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആഭ്യന്തര മന്ത്രാലയവും തൊഴില്‍-സാമൂഹ്യകാര്യ മന്ത്രാലയവും ചേര്‍ന്ന് സുപ്രധാനമായ മൂന്ന് തീരുമാനങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.

രണ്ടാമതായി, ഓണ്‍ലൈന്‍ ആയി ആഭ്യന്തര മന്ത്രാലയ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിരക്കുകളില്‍ 20 ശതമാനം ഇളവു ലഭിക്കും. താല്‍ക്കാലിക വിസയില്‍ കമ്പനികള്‍ക്ക് ഇനി ജോലിക്കാരെ കൊണ്ടുവരാമെന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. ഒരു മാസം മുതല്‍ ആറു മാസം വരെയുള്ള കാലയളവിലേക്ക് ഇതുപ്രാകാരം തൊഴിലാളികളെ കൊണ്ടുവരാന്‍ സാധിക്കും.

പ്രവാസികള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതാണ് മൂന്നു തീരുമാനങ്ങളും.


   👍👍

   😍😍

  

   👍👍👍

   👍👍👍👍

Sort by