കൂടത്തായി കൊലപാതക വാര്‍ത്ത ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിലും വൈറല്‍

ഈയുഗം ന്യൂസ് ബ്യൂറോ     October  07, 2019   Monday   09:25:39pm

news

വാര്‍ത്തയുടെ കൂടെ ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ജോളി തോമസിന്‍റെ ചിത്രം.
ദോഹ: മലയാളിയുടെ മനസ്സാക്ഷിയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര വാര്‍ത്ത വിദേശ മാധ്യമങ്ങളിലും.

ഗള്‍ഫ്‌ മാധ്യമങ്ങള്‍ക്ക് പുറമേ ലണ്ടനിലെ ദി ഗാര്‍ഡിയന്‍ പത്രമാണ്‌ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അത് ഗാര്‍ഡിയന്‍ വെബ്സൈറ്റില്‍ രണ്ടാമത്തെ ടോപ്‌ ട്രെണ്ടിംഗ് ആയി സ്ഥാനം പിടിച്ചു.

"സയനൈഡ് കലര്‍ത്തി കുടുംബത്തിലെ ആറു അംഗങ്ങളെ കൊലപ്പെടുത്തിയതായി ഇന്ത്യന്‍ സ്ത്രീയുടെ കുറ്റസമ്മതം" എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്‌.

"പതിനാല് വര്ഷം നീണ്ടുനിന്ന കൊലപാതക പരമ്പരയില്‍ ഓരോ ഇരയും കഴിച്ചത് കൊലപാതകി തയ്യാറാക്കിയ ഭക്ഷണം," തലക്കെട്ടിന് താഴെയുള്ള ആമുഖം പറയുന്നു.

അന്താരാഷ്ട്ര തലത്തില്‍ തന്നെ അപൂര്‍വമായ കൊലപാതകമാണ് കൂടത്തായില്‍ നടന്നത് എന്നതാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വാര്‍ത്ത വൈറല്‍ ആയത് സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മൂന്നാമത്തെ ഇംഗ്ലീഷ് ന്യൂസ്‌ വെബ്സൈറ്റ് ആണ് ദി ഗാര്‍ഡിയന്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വാര്‍ത്ത ടോപ്‌ ട്രെന്ടിംഗ് ആകാനാണ് സാധ്യത. ഡല്‍ഹിയില്‍ നിന്നും അമ്രിത് ധില്ലന്‍ എന്ന ലേഖകനാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്.

വാര്‍ത്തയുടെ കൂടെ ജോളി തോമസിന്‍റെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Sort by