ലോക ബീച് ഗെയിംസ് കാണാന്‍ പ്രവേശനം സൗജന്യം

ഈയുഗം ന്യൂസ് ബ്യൂറോ     October  07, 2019   Monday   07:51:34pm

news
ദോഹ: ഒക്ടോബര്‍ 12 മുതല്‍ 16 വരെ ദോഹയില്‍ നടക്കുന്ന ലോക ബീച് ഗെയിംസ് കാണാന്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.

ലോകത്തെ 96 രാജ്യങ്ങളില്‍ നിന്നായി 1,200 ലധികം കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസ് ദോഹയില്‍ നാല് സ്ഥലങ്ങളില്‍ വെച്ചാണ് നടക്കുക: കതാറ കള്‍ച്ചറല്‍ വില്ലജ്, അസ്പൈര്‍ സോണ്‍, അല്‍ ഖരാഫ സ്റ്റേഡിയം, റിട്സ് കാള്‍ട്ടന്‍ ഹോട്ടലിനടുത്തുള്ള ലെഗ്തൈഫിയ ലഗൂണ്‍.

പതിനാല് ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക: ബീച് ഹാന്‍ഡ്‌ബോള്‍, റോക്ക് ക്ലൈംബിംഗ്, വാട്ടര്‍ സ്കി, ബീച് ടെന്നീസ്, ബീച് ഫുട്ബോള്‍, ബീച് റെസ്ലിംഗ്, കരാട്ടെ തുടങ്ങിയവയാണ് മത്സരങ്ങള്‍.

"സുപ്രധാനമായ ഈ മത്സരങ്ങള്‍ കാണാന്‍ എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് അറിയിക്കാന്‍ സന്തോഷമുണ്ട്.

കുടുംബത്തോടൊന്നിച്ച് ആസ്വദിക്കാന്‍ പറ്റുന്നതാണ് ഈ മത്സരങ്ങള്‍. സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളും ടിക്കെറ്റില്ലാതെ കാണാം," അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റി മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശൈഖ അസ്മ അല്‍ താനി പറഞ്ഞു.


   👍👍

   great

Sort by