പച്ചക്കറി ഉത്പാദനം അടുത്ത വര്‍ഷം 90,000 ടണ്‍ എത്തുമെന്ന് മന്ത്രാലയം

ഈയുഗം ന്യൂസ് ബ്യൂറോ     October  07, 2019   Monday   03:14:32pm

news
ദോഹ: രാജ്യത്തെ പച്ചക്കറി ഉത്പാദനം വര്‍ഷത്തില്‍ 10,000 ടണ്‍ ആയെന്നും അടുത്ത വര്‍ഷം ഇത് 90,000 ടണ്‍ ആയി ഉയരുമെന്നും മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ്‌ ഡോ: ഫലിഹ് ബിന്‍ നാസ്സര്‍ അല്‍ താനി പറഞ്ഞു.

ഗ്രീന്‍ഹൗസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പത്ത് പുതിയ ഫാമുകള്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെയാണ് പച്ചക്കറി ഉത്പാദനം അടുത്ത വര്‍ഷം കുതിച്ചുയരുക. കൃഷി പ്രോത്സാഹിപ്പിക്കാന്‍ വളം, കീടനാശിനി, ജലസേചനം തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഗവണ്മെന്റ് നല്‍കുന്നതായും ഷെയ്ഖ്‌ ഡോ: ഫലിഹ് ബിന്‍ നാസ്സര്‍ അല്‍ താനി പറഞ്ഞു.

ഇപ്പോള്‍ ഖത്തറില്‍ 1,300 ഫാമുകളുണ്ട്. കൂടുതല്‍ ഗ്രീന്‍ഹൗസ് ഫാമുകള്‍ തുടങ്ങും. മാത്രമല്ല പച്ചക്കറി വിപണനം കാര്യക്ഷമമാക്കാന്‍ ഹസ്സാദ് ഫുഡ്‌ കമ്പനിയുടെ കീഴില്‍ രൂപീകരിച്ച മഹാസീല്‍ വിഭാഗം കര്‍ഷകര്‍ക്ക് കൂടുതല്‍ വില ഉറപ്പുവരുത്തുന്നു.

അതേസമയം ആവശ്യമുള്ളതിനേക്കാള്‍ പാല്‍ രാജ്യത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഈ മേഖലയില്‍ കയറ്റുമതി ഉടന്‍ ആരംഭിക്കുമെന്നും ഷെയ്ഖ്‌ ഡോ: ഫലിഹ് അല്‍ താനി പറഞ്ഞു. ഉപരോധം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത് എന്നത് സ്തുത്യര്‍ഹമാണ്.

"ഇപ്പോള്‍ ക്ഷീര ഉത്പാദനം 109 ശതമാനമാണ്. മുട്ട ഉത്പാദനം 40 ശതമാനവും. കൂടുതല്‍ ഫാമുകള്‍ തുറക്കുന്നതോടെ ഇത് ഇനിയും വര്‍ധിക്കും," ഷെയ്ഖ്‌ ഡോ: ഫലിഹ് അല്‍ താനി പറഞ്ഞു.


   Viagra Dopo Mangiato http://buycialisuss.com - Buy Cialis Priligy Mas Barato Cialis Viagra Medicitalia

Sort by