ഈയുഗം ന്യൂസ് ബ്യൂറോ
October 03, 2019 Thursday 01:45:35pm
ദോഹ: കേരള ഫാര്‍മസിസ്റ്റ ഫോറം ഖത്തർ "ഫാർമസി ഡേ" യുടെ ഭാഗമായി സയന്റിഫിക് സെഷനും കേരള ഫാർമസി കൌൺസിൽ അദാലത്തും സംഘടിപ്പിക്കുന്നു .
വെള്ളിയാഴ്ച (ഒക്ടോബര്‍ നാലിന്) സാൽവെ റോഡിലുള്ള സ്യ്ത്തൂൺ റസ്റ്ററന്റിൽ വെച്ചാണ് പരിപാടികൾ അരങ്ങേറുന്നത്. രാവിലെ എട്ടു മണി മുതൽ വില്‍ വൈകുന്നേരം നാലുമണിവരെ പരിപാടികൾ നീണ്ടു നിൽക്കും .
ദോഹയിൽ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിവിധ മേഖലകളിൽ സജീവസാന്നിധ്യമായ കെ .പി. എഫ് .ക്യു . അവരുടെ അംഗങ്ങൾക്ക് വേണ്ടി കേരള ഫാർമസി കൌൺസിൽ അംഗീകൃത തുടർവിദ്യാഭ്യാസ (C P D) പരിപാടികളും സംഘടിപ്പിക്കും .
കേരള ഫർമസി കൗൺസിലറും, രെജിസ്ട്രാറും ഈ പരിപാടികളിലെ മുഖ്യ അതിഥികളാണ് .
ഇന്ത്യക്കു പുറത്ത് ഇതാദ്യമായാണ് കെ .എസ. പി. സി . പങ്കെടുക്കുന്ന ഇത്ര വിപുലമായ ഒരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത് .
കൂടുതൽ വിവരങ്ങൾക്ക് 55210903 ,66839813 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.