2030 ഏഷ്യന്‍ ഗെയിംസ് ഖത്തറില്‍?

ഈയുഗം ന്യൂസ് ബ്യൂറോ     October  02, 2019   Wednesday   07:59:38pm

news
ദോഹ: 2030 ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറില്‍ നടത്താന്‍ ബിഡ് ചെയ്യുമെന്നും പക്ഷെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇത് വരെ തുടങ്ങിയിട്ടില്ലെന്നും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി വൃത്തങ്ങള്‍ പറഞ്ഞതായി ഗള്‍ഫ്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്തു.

"1991 മുതല്‍ കായിക ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയായിട്ടുണ്ട്. 2006 ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറില്‍ വിജയകരമായി നടത്തി. ഇപ്പോള്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടന്നുവരുന്നു.2022 ല്‍ ലോക കപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കും," ഒളിമ്പിക് കമ്മിറ്റി വൃത്തങ്ങള്‍ പറഞ്ഞു.

2030 ലെ ഏഷ്യന്‍ ഗെയിംസ് ഇവിടെ നടത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ ഗൗരവമായി ചിന്തിക്കുന്നുണ്ട്. പക്ഷെ ഇതുവരെ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി വൃത്തങ്ങള്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തെക്കുറിച്ച് അന്തിമമായ ഒരു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


   Overdose On Keflex http://buycialisuss.com - cialis no prescription Viagra Sin Disfuncion Erectil Cialis Buy Viagra India

Sort by